Latest NewsNewsIndia

ദശകങ്ങളായി കാത്തിരിക്കുന്ന അയോധ്യ കേസ്സിന്റെ ഫലം ജയത്തിന്റെയോ പരാജയത്തിന്റേയോ അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ലഖ്‌നൗ: ദശകങ്ങളായി കാത്തിരിക്കുന്ന അയോധ്യ കേസ്സിന്റെ ഫലം ജയത്തിന്റെയോ പരാജയത്തിന്റേയോ അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔദ്യോഗികമായ ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് മുഖ്യമന്ത്രി ആദിത്യനാഥ് ശാന്തിയും സമാധാനത്തിനും ആഹ്വാനം ചെയ്തത്. യാതൊരു വിധത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും വശംവദരാകരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അയോധ്യാവിധിയുടെ പശ്‌ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, കര്‍ണാടകത്തിലും മധ്യപ്രദേശിലും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം ഉണ്ട്.ശനിയാഴ്ച രാവിലെ 10.30ന് അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.

കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അന്തിം വിധി പുറത്തുവരുന്നതോടെ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് അവസാനമാകുക.യുപിയില്‍ ഇതുവരെ 4000 അര്‍ധ സൈനികരെയും ഇതിനകം വിന്യസിച്ചുണ്ട്. ‘അയോധ്യാവിധി ജയപരാജയങ്ങളുടെ പ്രശ്‌നമല്ല. സംസ്ഥാനത്ത് ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ട്’ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ALSO READ: അയോധ്യ വിധി: കേരളത്തിലും സർക്കാരിന്റെ മുന്നറിയിപ്പും ചില സ്ഥലങ്ങളിൽ നിരോധനാജ്ഞയും

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും ക്രമസമാധാന സംവിധാനം സര്‍ക്കാര്‍ വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ നല്ലരീതിയില്‍ ഒരുക്കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലാണ് അയോധ്യ നഗരം സ്ഥിതിചെയ്യുന്നത്. കനത്ത സുരക്ഷ മുന്നേതന്നെയുള്ള അയോധ്യ ശ്രീരാമക്ഷേത്ര പരിസരത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button