KeralaLatest NewsNews

ഉന്നത പദവിയിലുള്ള രണ്ടു കള്ളന്മാരിൽ ഒരാൾ ഐഎഎസ് ഓഫീസറും, മറ്റൊരാൾ ഐപിഎസ് ഓഫീസറും; തുറന്നടിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പദവിയിലിരിക്കുന്ന രണ്ടു കള്ളന്മാരിൽ ഒരാൾ ഐഎഎസ് ഓഫീസറും, മറ്റൊരാൾ ഐപിഎസ് ഓഫീസറുമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കള്ളനെ കാവൽ ഏൽപ്പിച്ച് വിവരങ്ങൾ തേടിയിട്ട് കാര്യമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസിനെയും ക്രൈംബ്രാഞ്ച് മേധാവി ടോമിൻതച്ചങ്കരിയെയും പേരെടുത്തു പറയാതെ വീണ്ടും പരോക്ഷമായി വിമർശിക്കുകയായിരുന്നു ജേക്കബ് തോമസ്.

ALSO READ: ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍; സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകരുതെന്ന് പറഞ്ഞിട്ട് ഒരു സമുദായ നേതാവ് അന്നത്തെ മുഖ്യമന്ത്രിയെ വിളിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്നും രണ്ട് അഴിമതിക്കേസിൽ ആരോപണ വിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്നതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. വാളയാർ പീഡനക്കേസിൽ നീതി നടപ്പാക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button