Latest NewsNewsInternational

മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മേല്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണം എടുത്തുകളയുമെന്ന് സൂചന

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യം വിടാന്‍ അനുമതി. ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണമാണ് പാകിസ്ഥാന്‍ ഭരണകൂടം മയപ്പെടുത്തിയത്. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി കടുത്ത ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ചികിത്സകള്‍ക്കായി വിദേശത്ത് പോകാനുള്ള അനുമതി ഷെരീഫ് ചോദിച്ചിരുന്നു. പാക് വിദേശകാര്യവകുപ്പ് ഔദ്യോഗികമായ ഉത്തരവ് പ്രതീ്ഷിക്കുന്നു എന്നതാണ് ഒടുവില്‍ കിട്ടുന്ന വിവരം.

പാകിസ്ഥാനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ഒരു വ്യക്തിയെ തടഞ്ഞുവെക്കണോ പുറത്ത്‌പോകാന്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് വിദേശത്തേക്ക് അടുത്ത 48 മണിക്കൂറിനകം പോകാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: അയോധ്യ വിധി: കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്‍റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഖമുണ്ട്;- പാക് വിദേശകാര്യ മന്ത്രി

രണ്ടുദിവസം മുന്‍പാണ് ഷെരീഫിനെ പാകിസ്ഥാനിലെ ആശുപത്രിയില്‍ നിന്നും വിട്ടത്. അനിയന്ത്രിതമായി രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറഞ്ഞതാണ് ആശുപത്രിയിലെത്താന്‍ കാരണമായത്.രണ്ടു അഴിമതി കേസ്സുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഷെരീഫ്. ഷെരീഫിന്റെ മകള്‍ ഷെഹ്ബാസ് ഇമ്രാന്‍ഖാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button