KeralaLatest NewsNews

പാലക്കാട് വനത്തില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് പിടിയില്‍

തിരുവനന്തപുരം : പാലക്കാട് വനത്തില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് പിടിയില്‍. മാവോയിസ്റ്റ് നേതാവ് ദീപത് (ചന്തു ) ആണ് പിടിയിലായതെന്നാണ് വിവരം. ആനക്കട്ടിയില്‍ വെച്ചാണ് തമിഴ്നാട് സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ദീപകിനെ പിടികൂടിയത്. ദീപകിനൊപ്പം മറ്റൊരാള്‍ കൂടി പ്രത്യേക സംഘത്തിന്റെ പിടിയിലായതായി സൂചനയുണ്ട്.

പാലക്കാട് മഞ്ചക്കണ്ടിയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. മഞ്ചകണ്ടിയില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ നാലു മാവോയിസ്റ്റുകളെയാണ് വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

read also : അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ? കൊല്ലപ്പെട്ടത് രമയോ ശ്രീമതിയോ എന്നുറപ്പിയ്്ക്കാനാകാതെ പൊലീസ്

ഛത്തീസ് ഗഡ് സ്വദേശിയായ ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് എകെ-47 തോക്കുപയോഗിച്ച് വനത്തിനുള്ളില്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു.

മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവിലാണ് ദീപക്കിന്‍രെ തോക്ക് പരിശീലന ദൃശ്യങ്ങളുണ്ടായിരുന്നത്. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകള്‍ ഉള്‍പ്പടെ ആയുധ പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button