Latest NewsIndiaNewsInternational

ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ അവസാനിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലാഹോര്‍: ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ തുടരുന്നു. പാകിസ്ഥാന്റെ ക്രൂരതയെ തുടര്‍ന്ന് 30 ത്തോളം പേരെ കാണാതാവുകയും 25 ഓളം പേര്‍ മരണപ്പെടുകയും ചെയ്തതായി ബലൂചി നാഷണല്‍ മൂവ്‌മെന്റ് സെന്ററല്‍ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ദില്‍ മുറാദ് ബലൂച് വ്യക്തമാക്കി. ഒക്ടാബര്‍ മാസത്തില്‍ ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയത് 28 ഓളം ആക്രമണങ്ങളാണ്.

ബലൂചിസ്ഥാനിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും പാകിസ്ഥാന്‍ നിഷേധിക്കുകയാണ്. പാക് പട്ടാളം ദിവസവും നിരവധിപേരെയാണ് കൊന്നൊടുക്കുന്നതെന്നും ബലൂച് ആക്ടിവിസ്റ്റുകള്‍ ആരോപണമുയര്‍ത്തിയിരുന്നു. കഴിഞ്ഞ മാസം 25 ഓളം പേരാണ് ബലൂചിസ്ഥാനില്‍ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്റെ അവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാന്‍ മേഖലയിലെ നൂറിലധികം വീടുകള്‍ പാക് സൈന്യം കൊള്ളയടിച്ചതായും അദ്ദേഹം പറഞ്ഞു.

ALSO READ: ഭീകരര്‍ക്ക് ചെല്ലും ചെലവും നല്‍കി വളര്‍ത്തുന്നത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് പാക് ആഭ്യന്തര മന്ത്രി

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക് പട്ടാളത്തിന്റെ അതിക്രമങ്ങളെ പുറംലോകത്തെ അറിയിക്കാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുന്നില്‍ ടെന്റ് കെട്ടി ബാനറുകള്‍ സ്ഥാപിച്ചു പാകിസ്ഥാന് എതിരെ പ്രതിഷേധവുമായി ബലൂച് ആക്ടിവിസ്റ്റുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button