KeralaLatest NewsNews

ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി ഉത്തരവ്

തിരുവനന്തപുരം: ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കും. അസാധാരണ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് സവിശേഷ അധികാരമുണ്ടാവും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി. 63 ദിവസത്തോളം കനത്ത സുരക്ഷാവലയത്തിൽ ആയിരിക്കും ശബരിമല. രാജ്യത്തെ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

Read also: ശബരിമല യുവതീ പ്രവേശനം: രക്ത ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാൻ പല പ്രശ്‌നങ്ങളും സ്വയം ഏറ്റെടുക്കേണ്ടി വന്നു; തുറന്നു പറച്ചിലുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലര കിലോമീറ്റര്‍ സുരക്ഷാഇടനാഴിയാക്കി ബാരിക്കേഡുകളും നിരീക്ഷണ കാമറകളും വെക്കും. നാല് ഘട്ടമായി 23,000 പൊലീസുകാരും കമാന്‍ഡോകളും കേന്ദ്ര-സംസ്ഥാന സായുധവിഭാഗങ്ങളെയും വിന്യസിക്കും. കാമറ, ഡ്രോണ്‍, ഹെലികോപ്‌ടര്‍ നിരീക്ഷണം ശക്തമാക്കും. ജാമറുകളുപയോഗിച്ച്‌ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം അടിയന്തരഘട്ടങ്ങളില്‍ വിച്ഛേദിക്കാനും സാധ്യതയുണ്ട്. വഴികളില്‍ കൂട്ടംകൂടല്‍, വഴിതടയല്‍, പ്രതിഷേധ മാര്‍ച്ചുകള്‍ എന്നിവയ്ക്ക് നിരോധനം. പൊതുപരിപാടികളോ യോഗങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കണമെങ്കില്‍ 15 ദിവസം മുന്‍പ് ജില്ലാപൊലീസ് മേധാവിയുടെ അനുമതി നേടിയിരിക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button