Latest NewsKeralaNews

അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി- അയോധ്യാ വിധിയില്‍ അഡ്വ. എ.ജയശങ്കര്‍

കൊച്ചി•അയോധ്യ കേസിലെ വിധി വന്നപ്പോൾ മൺമറഞ്ഞ ലീഡര്‍ കെ.കരുണാകരനെ ഓര്‍മ്മ വന്നുവെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍.

1983 ൽ ശബരിമലയ്ക്കടുത്ത് നിലക്കലിൽ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും അന്നത്തെ കാഞ്ഞിരപ്പള്ളി മെത്രാൻ അത് മാർ തോമാശ്ലീഹാ സ്ഥാപിച്ചതാണെന്ന് തിരിച്ചറിഞ്ഞ് പള്ളി പണിയാൻ തീരുമാനിക്കുകയും ചെയ്തു. ഹിന്ദു മുന്നണിയും ബിജെപിയും ശക്തമായി എതിർത്തു. അയ്യപ്പന്റെ പൂങ്കാവനത്തിൽ പളളി പണിയാൻ പാടില്ല എന്ന് ശഠിച്ചു. മുഖ്യമന്ത്രി കരുണാകരൻ, പൂങ്കാവനത്തിനു പുറത്ത് ആങ്ങാമൂഴിയിൽ അഞ്ചേക്കർ സ്ഥലം പളളിപണിയാൻ പതിച്ചു കൊടുത്തു. അതോടെ നിലക്കൽ പ്രശ്നം കെട്ടടങ്ങി.

അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തിയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2350179858445060/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button