Latest NewsNewsIndia

രാമ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയുമായി തദ്ദേശീയ അസം മുസ്‌ലിങ്ങള്‍

ഗുവാഹത്തി•അയോദ്ധ്യ ഭൂമി തർക്കം സംബന്ധിച്ച ചരിത്രപരമായ സുപ്രീംകോടതി വിധിന്യായം പുറത്തുവന്നതിന് പിന്നാലെ അസമിലെ തദ്ദേശീയരായ അസമീസ് മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന 21 സംഘടനകൾ രാം മന്ദിറിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന് 5 ലക്ഷം രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചു.

രാജ്യത്തിന്റെ ഐക്യത്തോത്തോടും അയോധ്യയിൽ നിർമ്മിച്ച ക്ഷേത്രം കാണാനുള്ള ഹിന്ദുക്കളുടെ അഭിലാഷത്തോടുമുള്ള തദ്ദേശീയരായ മുസ്‌ലിങ്ങളുടെ ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമാണ് തീരുമാനമെന്ന് ജോനോഗുസ്തിയ സോമോനോയ് പരിഷത്ത് അസോമിന്റെ (ജെഎസ്പിഎ) നേതൃത്വത്തിലുള്ള സംഘടനകൾ പറഞ്ഞു.

‘സുപ്രീംകോടതി ചരിത്രപരമായ വിധിയിലൂടെ നീണ്ടുനിന്ന തർക്കം പരിഹരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാജ്യത്ത് ഐക്യവും മൈത്രിയും കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഞങ്ങൾ 5 ലക്ഷം രൂപ സംഭാവന ചെയ്യും’- മുതിർന്ന ബി.ജെ.പിവക്താവ് കൂടിയായ ജെഎസ്പിഎ ചെയർമാൻ സയ്യിദ് മുമിനുൽ അവാൽ പറഞ്ഞു.

ഗോറിയ, മോറിയ, ദേശിയ, ജൽഹ, മൈമൽ, കചാരി മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് 21 സംഘടനകൾ . അവരുടെ പൂർവ്വികർ സംസ്ഥാനത്തെ വിവിധ വംശങ്ങളിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button