KeralaLatest NewsNews

പ്രളയത്തെ തടുക്കാന്‍ സംസ്ഥാനത്ത് പുതിയ രണ്ട് അണക്കെട്ടുകള്‍ വരുന്നു

കോട്ടയം : പ്രളയത്തെ തടുക്കാന്‍ സംസ്ഥാനത്ത് പുതിയ രണ്ട് അണക്കെട്ടുകള്‍ വരുന്നു. മീനച്ചിലിലും മണിമലയിലും 2 അണക്കെട്ടുകളാണ് വരിക അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഉടന്‍ ജല വിഭവ വകുപ്പ് പഠനം ആരംഭിക്കും.മഴ പെയ്ത് അണ നിറയുമ്പോള്‍ ഇത് തുറന്നു 30 ശതമാനം വെള്ളം കളയും. അതോടെ അടുത്ത മഴയില്‍ എത്തുന്ന വെള്ളവും സംഭരിക്കാം.

സാധാരണയായി ജല സേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനും ഉതകുന്ന തരത്തിലാണ് അണക്കെട്ടുകള്‍ രൂപകല്‍പന ചെയ്യുന്നത്. ഇവയില്‍ നിന്നു വേറിട്ട്, പ്രളയം നേരിടുന്നതിനുള്ള അണക്കെട്ടുകളാണു മീനച്ചിലിലും മണിമലയിലും നിര്‍മിക്കുന്നത്. പരമാവധി വെള്ളം ശേഖരിച്ചു വയ്ക്കുകയാണ് ജലസേചനത്തിനുള്ള അണക്കെട്ടുകള്‍ ചെയ്യുന്നത്. സംഭരണ ശേഷിയുടെ 10 ശതമാനം വെള്ളം സ്പില്‍ വേ ഷട്ടറിലൂടെ ഒഴുക്കിക്കളയാം. പ്രളയരക്ഷാ അണക്കെട്ടിന്റെ സ്പില്‍ വേ തുറന്നാല്‍ 30 ശതമാനം വെള്ളം ഒഴുകിപ്പോകും. ഷട്ടര്‍ ഏറെത്താഴെയുമാണ് സ്ഥാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button