Latest NewsKeralaIndia

റിസോർട്ട് ഉടമയുടെ വധം : വിഷം കഴിച്ച പ്രതികളുടെ നില അതീവ ഗുരുതരമായി തുടരുന്നു, വിഷം കഴിച്ചത് കേരള പോലീസ് മുംബയിലെത്തിയതറിഞ്ഞ്

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേരളത്തില്‍ നിന്നെത്തുന്ന ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ശാന്തന്‍പാറ (ഇടുക്കി): ഫാം ഹൗസ് ജീവനക്കാരന്‍ പുത്തടി മുല്ലുര്‍ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയേയും ഭാര്യയുടെ സുഹൃത്തായ റിസോര്‍ട്ട് മാനേജരെയും വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ കണ്ടെത്തി.ഇരുവരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ‌‌‌രണ്ടുവയസ്സുകാരി ജുവാനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് മുംബൈയില്‍ നടക്കും.വസിമും ലിജിയും അതീവ ഗുരുതരാവസ്ഥയിലാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ട ഇവരെ മഹാരാഷ്ട്ര പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച കാണാതായ ഇവര്‍ക്കായി കേരള പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഭവം.ലിജിയുടെ രണ്ടര വയസുള്ള മകളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേരളത്തില്‍ നിന്നെത്തുന്ന ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മാനേജര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പന്‍വേല്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസ് ലോഡ്ജില്‍ എത്തി ഇവരെ പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

മുറിക്കുള്ളില്‍ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാര്‍ഡില്‍ നിന്നും ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.എന്നാല്‍ വാസീം വീഡിയോ സന്ദേശമയക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയില്‍ നിന്നാണെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവരം ലഭിച്ച ഉടന്‍ ഇവര്‍ക്ക് സ്ഥലത്തെത്തി സംഭവം സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

shortlink

Post Your Comments


Back to top button