Latest NewsBikes & ScootersNewsAutomobile

ബിഎസ്-6ലേക്ക് ചുവട് വെച്ച് യമഹ : ബൈക്കുകൾ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു

ബിഎസ്-6 എൻജിനുകളോട് കൂടിയ ബൈക്കുകൾ യമഹ  ഇന്ത്യൻ വിപണിയില്‍  അവതരിപ്പിച്ചു. എഫ്ഇസെഡ് എഫ്ഐ, എഫ്ഇസെഡ്എസ് എഫ്ഐ. എന്നീ ബൈക്കുകളുടെ ബിഎസ്-6 പതിപ്പാണ് അവതരിപ്പിച്ചത്. ഇന്ത്യയിൽ യമഹ ബിഎസ്-6 എന്‍ജിനിൽ അവതരിപ്പിക്കുന്ന ആദ്യ ബൈക്കുകളാണിവ. ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റിയതല്ലാതെ രൂപത്തിലോ, എൻജിനിലോ മറ്റു മാറ്റങ്ങൾ വരുത്തിയിട്ടില്ല.

YAMAHA FZ FZS

149 സി.സി എൻജിൻ 12.4 ബി.എച്ച്.പി. കരുത്തും,13.6 ടോർക്കും ഉൽപാദിപ്പിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് ബൈക്കിന്റെ സുരക്ഷ കൂട്ടുന്നു. എഫ്.ഇസെഡ്. എഫ്.ഐ. മോഡലിന് 99,200 രൂപയും, എഫ്.ഇസെഡ്.എസ്., എഫ്.ഐ മോഡലിന് 1.02 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. ഡാര്‍ക്ക് നൈറ്റ്, മെറ്റാലിക് റെഡ് എന്നീ രണ്ടു പുതിയ നിറങ്ങളില്‍ കൂടി ബൈക്കുകൾ ലഭ്യമാണ്.

Also read : റോള്‍സ് റോയ്‍സിന്‍റെ ആദ്യ എസ്‍യുവി; കള്ളിനനിന്റെ പുതിയ എഡിഷൻ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button