Latest NewsNewsIndia

നീതിന്യായവ്യവസ്ഥയിലെ ശുഭ്രതാരകം; 92 വയസ്സുകാരന്റെ അന്തിമാഭിലാഷം മരിക്കും മുമ്പ് അയോധ്യ കേസില്‍ വിധിവരണമെന്നത്- അറിയണം ഈ പിതാമഹനെ

നിയമജ്ഞര്‍ക്കിടയിലെ ‘ഭീഷ്മ പിതാമഹന്‍’, നീതിന്യായവ്യവസ്ഥയിലെ ശുഭ്രതാരകം തുടങ്ങി വിശേഷണങ്ങളേറെയാണ് ഈ 92 വയസുകാരന്. അഡ്വ. കെ. പരാശരന്‍ നിയമത്തിന്റെ ധര്‍മരാജ്യത്തെ പിതാമഹന്‍. ഒരിക്കല്‍ ഇദ്ദേഹം പറഞ്ഞത് താന്‍ ബഹുഭാര്യനാണെന്നാണ്. കേട്ടവര്‍ ഒന്ന് അമ്പരന്നു. കാരണം അവര്‍ക്കെല്ലാം അദ്ദേഹത്തിന് ഒരു ഭാര്യയുള്ളതായേ അറിയുകയുള്ളു. എന്നാല്‍ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. ” അതെ ഞാന്‍ സരോജയെ വിവാഹം ചെയ്തു. എങ്കിലും എനിക്കൊരു രണ്ടാം ഭാര്യയുണ്ട്; അത് നിയമമാണ്. ഞാന്‍ കൂടുതല്‍ സമയവും രണ്ടാം ഭാര്യയോടൊപ്പമാണ്. അത് നിയമത്തിന്റെ പ്രത്യേകതയാണ്, ആ രണ്ടാം ഭാര്യയോടായിരിക്കും അടുപ്പം. എനിക്കും അങ്ങനെയാണ്.” വളരെ ഗൗരവക്കാരനായിക്കാണാറുള്ള അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചില്‍ തന്നെ മതി എത്രമാത്രം ഈ മനുഷ്യന്‍ നിയമത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍.

രണ്ടുതവണ അറ്റോര്‍ണി ജനറല്‍ പദം അലങ്കരിച്ചിട്ടുള്ള അദ്ദേഹം, അയോധ്യാ കേസില്‍ ‘റാം ലല്ലാ വിരാജ്മാന്‍’ എന്ന മൂര്‍ത്തീസങ്കല്പത്തിന്റെ വക്കാലത്തേറ്റെടുത്ത് തുടക്കം മുതല്‍ സുപ്രീം കോടതിയില്‍ കേസ് വാദിക്കുകയും, ഒടുവില്‍ കേസിലെ അന്തിമവിധി ഹൈന്ദവ സംഘടനകള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. സുപ്രീം കോടതി മുമ്പാകെ രാംലല്ലയ്ക്കും രാംജന്മസ്ഥാനിനും വേണ്ടിയാണു പരാശരന്‍ ഹാജരായത്. ‘ എല്ലാം ആ മൂര്‍ത്തിയുടെ സ്വത്താണ് ‘ രാജ്യം കണ്ട ഏറ്റവും വലിയ സിവില്‍ തര്‍ക്കത്തില്‍ പരാശരന്‍ കോടതിയിലെ അഞ്ചംഗ ഭരണ ഘടന ബഞ്ചിനു മുന്‍പില്‍ ഉന്നയിച്ച വാദമുഖത്തിലെ വാക്കുകളാണിത്.

സുപ്രീം കോടതിയില്‍ നടന്ന 40 ദിവസത്തെ ഹിയറിംഗില്‍ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് രാം ലല്ലാ വിരാജ്മാന് വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരന്‍. അതേസമയം നിഷ്ഠയും കൃത്യതയും വിടാതെ അയോധ്യക്കേസ് കോടതില്‍ വാദിക്കുമ്പോള്‍ ഭരണഘടനാ ബെഞ്ച്, ചീഫ് ജസ്റ്റീസടക്കം പറഞ്ഞു, ‘അങ്ങേയ്ക്ക് ഇത്ര പ്രായമായി. ഇരുന്നുകൊണ്ട് വാദിക്കാം.’ ഉടന്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ഈ നീതിപീഠത്തിന് ഒരു സംവിധാനമുണ്ട്, അത് വാദിക്കുന്നത് നിന്നുകൊണ്ടാവണമെന്നാണ്. അത് ഞാന്‍ തുടരാം, നന്ദി.’യുക്തിപരമായ ഒരു വിധി ഈ കേസില്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദേഹം പലപ്പോഴും പറഞ്ഞിരുന്നു.

തന്റെ അന്തിമാഭിലാഷം, മരിക്കും മുമ്പ് ഈ കേസിലെ അന്തിമവിധി വന്നുകാണണം എന്നതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അയോധ്യാ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി പുറപ്പെടുവിക്കുമ്പോള്‍ അത് കാണാന്‍ ഒന്നാം നിരയില്‍ തന്നെ പരാശരനുണ്ടായിരുന്നു.

1927 ഒക്ടോബര്‍ 9-ന് തമിഴ്നാട്ടിലെ ശ്രീരംഗത്തായിരുന്നു പരാശരന്റെ ജനനം. അഭിഭാഷകവൃത്തിയില്‍ പ്രസിദ്ധനായിരുന്ന കേശവ അയ്യങ്കാര്‍ ആയിരുന്നു പരാശരന്റെ പിതാവ്. പരാശരന്റെ മൂന്നുമക്കളും അറിയപ്പെടുന്ന അഭിഭാഷകരാണ്. പരാശരന്‍ രാജ്യസഭാ എംപിയായിരുന്നു. 1983 മുതല്‍ 1989 വരെ അറ്റോര്‍ണി ജനറലും. തമിഴ്നാടിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു അദ്ദേഹം 1976-77 കാലത്ത്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സര്‍ക്കാരിന്റെ നിയമ സഹായത്തിനുണ്ടായിരുന്നു.

അടല്‍ ബിഹാരി വാജ്പേയി ഭരണഘടനാ അവലോകന സമിതിയില്‍ പരാമശരനെ അംഗമാക്കി. രാജ്യം അദ്ദേഹത്തെ പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി ആദരിച്ചു. നിയമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശക്കാരനാണ് അദ്ദേഹം. ഒരിക്കല്‍ അദ്ദേഹം മകന് എതിരെ സുപ്രീം കോടതിയില്‍ ഹാജരായി വാദിച്ചിട്ടുണ്ട്.

‘ധര്‍മവും നിയമവും: ഇന്ത്യന്‍ ബാറിലെ പിതാമഹന് ഒരു ആദരം’, എന്ന പേരില്‍ ഒരു പുസ്തകം മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കെ. പരാശരനെക്കുറിച്ചെഴുതിയിട്ടുണ്ട്. പുസ്തക പ്രകാശന വേളയില്‍ സുപ്രീംകോടതി ജഡ്ജ് സജ്ഞയ് കിഷന്‍ കൗളും അദ്ദേഹത്തെ പരാമര്‍ശിച്ചു, ‘ഇന്ത്യന്‍ ബാറിന്റെ പിതാമഹന്‍’ എന്നായിരുന്നു. നിയമം അരച്ചുകലക്കി കുടിച്ചയാളെന്നാണ് ഇദ്ദേഹത്തെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. കെ പരാശരന്‍ എന്ന മുതിര്‍ന്ന അഭിഭാഷകന് ആരാധകരേറെയാണ്. ‘നിയമം അവതാരം പൂണ്ടയാള്‍’ എന്ന് നിസംശയം പറയാവുന്ന വ്യക്തിത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button