Latest NewsKeralaNews

കാറിൽ ഇരുന്ന് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവർ പിടിയിൽ

അഞ്ചൽ: കാറിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവർ പിടിയിൽ. ഇയാളുടെ കാറും നാട്ടുകാർ പിടികൂടി അഞ്ചൽ പോലീസിൽ ഏൽപിച്ചു . മുൻ എംഎൽ എ പുനലൂർ മധുവിന്റ ഡ്രൈവരായ മണിയാർ സ്വദേശിയായ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചത്. വൈകിട്ട് നാലുമണിയോടെ അഞ്ചൽ ചന്തമുക്കിന് സമീപത്തെ ബി.വി.യു .പി സ്‌കൂളിന് മുൻവശത്തായിരിന്നു സംഭവം. വിഷ്ണുപ്രസാദിനെ ഇതിന് മുമ്പും സമാനരീതിയിൽ നാട്ടുകാർ പിടികൂടി താക്കീത് നൽകി വിട്ടയച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. നഗ്നതാ പ്രദർശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകർത്താവും പോലീസിൽ വിഷ്ണുപ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്.എന്നാൽ മുൻ എംഎൽഎ പുനലൂർ മധു അഞ്ചൽ പോലീസ്‌ റ്റേഷനിൽ നേരിട്ടെത്തി വിഷ്ണുപ്രസാദിന് വേണ്ടി വാദിച്ചു. ചൈൽഡ് ലയനിൽ ഉൾപ്പെടെ പരാതിക്കാർ സംഭവം അറിയിച്ചു. പ്രതിയ്ക്കെതിരെ പോസ്കോ ചുമത്തി കേസെടുത്തതായി അഞ്ചൽ സി.ഐ .സി.എൽ സുധീർ അറിയിച്ചു.

Read also: പ്രതികളെ ലോക്കപ്പിലിട്ടത് വിവസ്ത്രരാക്കി; നഗ്നത മറച്ചത് വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ പത്രക്കടലാസുകൊണ്ട്

https://www.facebook.com/314157382531814/videos/486178585322115/

shortlink

Related Articles

Post Your Comments

Related Articles


Back to top button