Latest NewsIndia

വീണ്ടും അനിശ്ചിതത്വം: പിന്തുണയില്‍ ഉറപ്പ് പറയാതെ കോണ്‍ഗ്രസ്, ശിവസേന 48 മണിക്കൂർ സമയം ചോദിച്ചത് തള്ളി ഗവർണ്ണർ

ശിവസേനയ്‌ക്കൊപ്പം പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്‌. ശിവസേനക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത്‌. ശിവസേനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് ഫാക്‌സ് സന്ദേശം അയച്ചുവെന്ന വാര്‍ത്തകള്‍ കുറച്ചു മുമ്പ് പുറത്തു വന്നിരുന്നു. അതെ സമയം ശിവസേന ഗവർണറോട് 48 മണിക്കൂർ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അത് നിരസിച്ചതായാണ് സൂചന.

സിപിഎമ്മിന്റെ ഏക എംഎൽഎ ശിവസേനയെ പിന്തുണയ്ക്കില്ല

ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ ശിവസേന നേതാക്കള്‍ കാണാനെത്തിയപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമായെന്ന പ്രതീതി വന്നിരുന്നു.ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുകയാണ്‌.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുന്നുവെന്നാണ് കോണ്‍ഗ്രസ്പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

കേരളത്തില്‍ നിന്നുള്ള നേതാക്കളായ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണക്കണമെന്നുള്ള മഹാരാഷ്ട്ര സംസ്ഥാന ഘടകത്തിന്റെ നീക്കത്തില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. ശിവസേനയ്‌ക്കൊപ്പം പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.മഹാരാഷ്ട്രയുടെ ചുമതലയുള്ള മല്ലികാര്‍ജുന ഖാര്‍ഗെയും ഈ നിലപാടാണ് പങ്കുവെച്ചത്.

ഒടുവിൽ തീരുമാനമായി, മഹാരാഷ്ട്ര ശിവസേന ഭരിക്കും, കോൺ​ഗ്രസും എൻസിപിയും പിന്തുണ പ്രഖ്യാപിച്ചു

ശിവസേന സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്നുണ്ട്.അഹമ്മദ് പട്ടേല്‍ അടക്കമുള്ള ചില നേതാക്കള്‍ മാത്രമാണ് ശിവസേന സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന നിലപാട് സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ ഭൂരിഭാഗം എംഎല്‍എമാരും സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചത്.അതേസമയം ഗവര്‍ണര്‍ സമയം നീട്ടി നല്‍കാതെ മറ്റ് നടപടിക്രമങ്ങളിലേക്ക് ഗവര്‍ണര്‍ നീങ്ങുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button