Latest NewsKeralaNews

മണൽ വാരാൻ അനുമതി; സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിൽ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിനും വില്പന നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് അനുമതി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ദശകോടികൾ വിലമതിക്കുന്ന ഈ മണൽശേഖരം ഘട്ടം ഘട്ടമായി അടുത്ത മാർച്ചിനു മുമ്പ് വില്ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം 10 ലക്ഷം ഘനമീറ്റർ മണൽ വിപണയിലെത്തിക്കും. മണൽക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന നിർമ്മാണ മേഖലയ്ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.സ്വകാര്യ സ്ഥാപനങ്ങൾക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികൾക്കും നിബന്ധനകൾക്കു വിധേയമായി മണൽ വാരി വില്പന നടത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. വ്യവസ്ഥകൾക്കു വിധേയമായി 25 ലക്ഷം രൂപ കരാറുകാർ കെട്ടിവയ്ക്കണം. ഉയർന്ന ടെൻഡർ അനുസരിച്ചാണ് പാസ് നൽകുക. വാരുന്ന മണലിന്റെ കണക്കും അതിനനുസരിച്ചുള്ള ഫീസും മാസത്തിൽ ഒരിക്കൽ ജില്ലാ അധികൃതർക്ക് നൽകണം. ചൂഷണം തടയാൻ മണൽ വാരുന്നയിടങ്ങളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കും.

ALSO READ: കാലാവസ്ഥാ വ്യതിയാനം കൊച്ചിയെ വെള്ളത്തിലാക്കുമോ? മുരളി തുമ്മാരുകുടി പറയുന്നത്

മണൽ നിറഞ്ഞതിനാൽ വെള്ളിയാങ്കൽ ഉൾപ്പെടെ പല അണക്കെട്ടിന്റെയും പ്രവർത്തനം നിലച്ചിരുന്നു. മണൽ നീക്കം ചെയ്യണമെന്ന ഡാം റഗുലേറ്ററി കമ്മിറ്റിയുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. റിപ്പോർട്ട് അനുസരിച്ച് അണക്കെട്ടുകളിലെ മണലിൽ 40 ശതമാനം എക്കലാണ്. ഇത് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ കർഷകർക്ക് നൽകും. മണൽ പൊതുവിപണിയിൽ വിൽക്കാം. അതിന്റെ വില കരാറുകാർക്ക് നിശ്ചയിക്കാം.നിലവിൽ ഒരു ലോഡ് മണലിന് 3500- 9000 രൂപ വരെയാണ് വില. പ്രളയശേഷം നദികളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ജലസേചനവകുപ്പ് ചീഫ് എൻജിനിയർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button