Latest NewsNewsIndia

ഗായിക ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ലതാ മങ്കേഷ്‌കറെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കറെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അവസ്ഥ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇവര്‍ക്ക് ന്യൂമോണിയ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90-ാം പിറന്നാള്‍. 1929 സെപ്റ്റംബര്‍ 28 ന് ജനിച്ച അവര്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡും ഓഫീസര്‍ ഓഫ് ലെജിയന്‍ ഓഫ് ഓണറും കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button