Latest NewsNewsInternational

ഓജോബോർഡ് കളിച്ച് പരിഭ്രാന്തി കൂടി തളർന്നുവീണു: 28 പെൺകുട്ടികൾ ആശുപത്രിയിൽ

കൊളംബിയ: സ്‌കൂളിൽ വെച്ച് ഓജോബോർഡ് കളിച്ച് പരിഭ്രാന്തി കൂടി തളർന്നു വീണ 28 പെൺകുട്ടികൾ ആശുപത്രിയിൽ. കൊളംബിയയിലെ ഗലേരസ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഘം ചേർന്നിരുന്ന് ഓജോബോർഡ് കളിക്കുന്നതിനിടയിൽ ആകാംക്ഷയും പരിഭ്രാന്തിയും വർദ്ധിച്ച് കുട്ടികൾ തളർന്നു വീഴുകയായിരുന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: പെണ്‍കുട്ടി വസ്ത്രം ധരിച്ചിരുന്നത് പോലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍: ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

ആകാംക്ഷയും പരിഭ്രാന്തിയും കൂടിയതിനെ തുടർന്ന് കുട്ടികളിലെ രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നുവെന്നും തുടർന്ന് ഇവർ തളർന്നു വീഴുകയായിരുന്നുവെന്നുമാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തി വിവരങ്ങളോ ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി. രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button