Latest NewsNewsInternational

വിദേശത്ത് ചികിത്സയ്ക്കുള്ള അനുമതി നൽകിയില്ല; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരം

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അതേസമയം, അദ്ദേഹത്തിന് വിദേശത്ത് ചികിത്സയ്ക്കുള്ള അനുമതി പാകിസ്ഥാന്‍ നിഷേധിക്കുകയാണെന്നാണ് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി. നവാസ് ഷെരീഫിന്റെ രക്തത്തില്‍ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നവാസ് ഷെരീഫിന് ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും പ്രമേഹവും, രക്തസമ്മര്‍ദ്ദവും കൂടുതലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നവാസ് ഷെരീഫിന്റെ ആരോഗ്യ നില ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. വിദേശ യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനായി നവാസ് ഷെരീഫിന് നിരവധി മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. വീണ്ടും വീണ്ടും അത്തരം മരുന്നുകള്‍ നല്‍കുന്നത് തുടരാനിവില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ALSO READ: മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മേല്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണം എടുത്തുകളയുമെന്ന് സൂചന

എന്നാല്‍ ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണത്തില്‍ നിന്നും നവാസ് ഷെരീഫിന്റെ പേര് ഇതുവരെ മാറ്റിയിട്ടില്ലെന്നാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് പറയുന്നത്. വിദേശയാത്ര ഇനിയും വൈകിപ്പിച്ചാല്‍ നവാസ് ഷെരീഫിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button