Latest NewsNewsIndia

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം; കോൺഗ്രസിനെ വിമർശിച്ച് ആം ആദ്‌മി പാർട്ടി

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താമസം വരുത്തുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യം എതിര്‍ത്ത് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചുവെന്നും ഇപ്പോള്‍ അവര്‍ മഹാരാഷ്ട്രയെ ഒരു തളികയില്‍ വച്ച് ബിജെപിക്ക് നല്‍കുന്നുവെന്നും പ്രീതി ശര്‍മ്മ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍സിപിക്കൊപ്പം ചേരണം. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നും അവർ പറയുകയുണ്ടായി.

Read also: മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ഒക്ടോബര്‍ 24 നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. രണ്ടാഴ്ച പിന്നിടുമ്പോഴും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 488 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാകാത്തത് മൂലമാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button