KeralaLatest NewsNews

ആഗ്രഹിച്ചത് ചെറിയ പട്ടിക, ജംബോ കരട് പട്ടികയിൽ സംതൃപ്തനാണോ? മുല്ലപ്പള്ളി പറഞ്ഞത്

തിരുവനന്തപുരം: ആഗ്രഹിച്ചത് ചെറിയ പട്ടിക ആയിരുന്നെന്നും കെപിസിസി പുനസംഘടനയില്‍ ഒരു രീതിയിലും തൃപ്തനല്ലെന്നും തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു പദവി, ചെറിയ പട്ടിക എന്നീ ആഗ്രഹങ്ങൾ മുല്ലപ്പള്ളിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. കരട് പട്ടികക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുമ്പോൾ ഒന്നും താൻ ഒറ്റക്കല്ല തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷൻ വീണ്ടും വിശദീകരിക്കുന്നു. ജംബോയെങ്കിൽ ജംബോ. ഇനിയും ഭാരവാഹിപ്പട്ടിക വൈകിക്കരുതെന്നായിരുന്നു ചർച്ചകളുടെ അവസാനം മുല്ലപ്പള്ളി സ്വീകരിച്ച നിലപാട്.

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ ഹൈക്കമാൻഡിന്‍റെ പരിഗണനയോടെ 55 വയസ്സ് കഴിഞ്ഞവർക്ക് പ്രാധാന്യം കിട്ടിയതിൽ അതൃപ്തി ശക്തമായിട്ടുണ്ട്.

ALSO READ: മുംബൈ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി : കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി

യുവനേതാക്കൾ എതിർപ്പ് ഉയർത്തുമ്പോൾ പ്രായത്തിലും പദവിയിലും പ്രശ്നമില്ലെന്ന നിലപാടെടുത്ത് ഒരു വിഭാഗം നേതാക്കൾ വിമർശനങ്ങളെ നേരിടുന്നു. എന്തായാലും കെപിസിസിയുടെ കരട് പട്ടികയിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button