Latest NewsNewsBusiness

സ്വർണ വില വീണ്ടും ഇടിഞ്ഞു : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സ്വർണ വില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ചു പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമാണ് ഇന്നത്തെ വില. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബർ എട്ടു മുതൽ നവംബർ 11വരെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം. നേരത്തെ ഇതായിരുന്നു നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

നവംബർ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബർ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Also read : ഓഹരി വിപണിക്ക് ഇന്ന് അവധി : വ്യാപാരമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button