Latest NewsKeralaNews

കൂടത്തായി കൂട്ടകൊലപാതക കേസ് : ജോളി വീണ്ടും അറസ്റ്റിൽ

കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ മുഖ്യപ്രതി ജോളി വീണ്ടും അറസ്റ്റിൽ. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റിലായത്. കുറ്റ്യാടി സിഐ എൻ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളി അറസ്റ്റിലാകുന്ന അഞ്ചാമത്തെ കേസ് ആണിത്.

ജോളിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായുള്ള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. 2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരണപ്പെട്ടത്. വീടും സ്വത്തും സ്വന്തമാക്കാനായി ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി ടോം തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Also read : കൂടത്തായി കൊലപാതക പരമ്പര: മുഖ്യ പ്രതി ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button