KeralaLatest NewsNews

മാവോയിസ്റ്റുകള്‍ തീവ്രവാദത്തിനു വഴിമാറുന്നുവോ?

കെ ആര്‍ ഉണ്ണിനായര്‍ ചേലക്കര

കുറച്ചു കാലമായി ഇന്ത്യയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളും രീതികളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ തീവ്രവാദികളായി മാറുകയോ ,
മാവോയിസത്തെ കയ്യിലൊതുക്കി തീവ്രവാദികള്‍ അജണ്ട നടപ്പിലാക്കാന്‍ ഉപയോഗിക്കുകയോ ചെയ്യുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
കാരണം അതി ക്രൂരമായ രീതിയിലാണ് മാവോയിസ്റ്റ് അക്രമങ്ങള്‍ കുറച്ചു കാലമായി പിന്തുടരുന്നത് .
കൊലപാതകത്തിന്റെ രീതികള്‍ വെച്ച് മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ സാധാരണക്കാര്‍ക്ക് നേരെ പോലും നടത്തുന്നത് കാണുമ്പോള്‍ ഇവിടെ മാവോയിസത്തിന്റെ നിര്‍വചനം മറ്റൊന്നായി മാറുന്നു .
അഴിമതിയുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്ന ചില സംസഥാന ഭരണകൂടങ്ങള്‍ക്കെതിരെ ഒരു ചെറു വിരല്‍പോലുമനക്കാതെ നിശ്ശബ്ദരാവുകയും ഭരിക്കുന്നവര്‍ തന്നെ-
കുട്ടികളെയും സ്ത്രീകളെയും പലവിധ പീഡനങ്ങള്‍ക്കും വിധേയമാക്കി ഭരണകൂട സംരക്ഷണത്തില്‍ സംരക്ഷിക്കപ്പെട്ട് രാജ്യത്ത് വിരാജിക്കുമ്പോള്‍-
ഒരു മുദ്രാവാക്യം പോലും ഉയര്‍ത്താതെ മാവോയിസ്റ്റെന്ന് അവകാശപ്പെടുന്നവര്‍ നിശബ്ദ ജീവികളായി ലഹരികളില്‍ അടിമപ്പെട്ടു-
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി പോകുന്ന കാഴ്ചകള്‍ കാണുന്നു .
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചില മത വിഭാഗങ്ങള്‍ക്കെതിരായി മാത്രം ശബ്ദമുയര്‍ത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്ത് വിപ്ലവത്തിന് ആഹ്വനം ചെയ്യുകയും ചെയ്യുമ്പോള്‍ ,
മുന്‍ മുഖ്യമന്ത്രി പറഞ്ഞ പോലെ അരിയാഹാരം കഴിക്കുന്നവരൊക്കെ ഇവരെ സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കുകയാണെങ്കില്‍ കുറ്റപ്പെടുത്താനാവില്ല .
ഒരു ഉദാഹരണം , ശബരിമലയില്‍ മാവോയിസ്റ്റ് ഭീഷണി . എന്താണ് മാവോയിസ്റ്റുകള്‍ക്ക് ശബരിമല ആക്രമിക്കാന്‍ ശ്രമിക്കുന്നതിനുണ്ടായ കാരണം .
മറ്റു മതസ്ഥരുടെ ആരാഹനാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമലയിലെ സമ്പത്തു സര്‍ക്കാര്‍ പ്രതിനിധികള്‍ കൈകാര്യം ചെയ്യുന്നതോ .
അതോ എല്ലാ മതത്തില്‍ പെട്ടവര്‍ക്കും പ്രവേശിച്ചു ആരാധിക്കാം എന്നതാണോ ?
ജാതി മത ഭേദമന്യേ വരുന്ന ഭക്തര്‍ക്ക് സൗജന്യ അന്നം നല്കുന്നതോ ?സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ളതാണെങ്കില്‍ ഇത്തരം ആചാരങ്ങള്‍ ശബരിമലയില്‍ മാത്രമല്ലല്ലോ .
ഇതൊക്കെ എല്ലാരുടെയും മനസിലുള്ള ചോദ്യങ്ങള്‍ ആണ് … എന്തിന് വേണ്ടി ശബരിമലയെ മാവിയിസ്റ്റുകള്‍ ആക്രമിക്കണം .
ചില മത പരിവര്‍ത്തന ലോബികളുടെ മനസാക്ഷി സൂക്ഷിപ്പുകാരോ അഭിനവ മാവോയിസ്റ്റുകള്‍ എന്ന് നമ്മളറിയാതെ തന്നെ നമ്മുടെ ഉള്ളില്‍ ചോദ്യമുയര്‍ത്തുന്നു
എല്ലാ ജാതി മത വിഭാഗത്തില്‍ പെട്ടവരെയും ആകര്‍ഷിക്കാന്‍ മാവോയിസത്തിനു സാധിക്കും എന്ന പോസ്റ്റിവ് മാര്‍ക്ക് ഉപയോഗപ്പെടുത്തി വലയിലൊതുക്കി അവര മനസാന്തരപ്പെടുത്തി
തങ്ങളുടെ വാതായനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്ന ഫോര്‍മുല ഉപയോഗിച്ചു രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് നമ്മള്‍ ന്യായമായും ഓര്‍ക്കേണ്ടിയിരിക്കുന്നു.
ഇത് വരെ കണ്ടു വന്ന തീവ്രവാദത്തിന്റെ സ്വഭാവം, വര്‍ഗ്ഗീയത പറഞ്ഞു ആളെ കൂട്ടി തീവ്രവാദ പ്രവര്‍ത്തനം നടത്തി അത് ഞങ്ങളാണ് നടത്തിയത് എന്ന് പരസ്യമായി പറയുകയും ചെയ്യുന്ന രീതിയായിരുന്നു.
പക്ഷെ, മാറി വന്ന കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദികള്‍ക്കും അവരെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും എതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാന്‍-
നിവര്‍ത്തി ഇല്ലാതെ വന്നിരിക്കുന്നു .അങ്ങനെ ഉള്ള അവസരത്തില്‍ ഇത്തരം പ്രാദേശിക സംഘടനകളെ ഉപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ട് പോയാല്‍-
പിന്നീട് നേരിടേണ്ടി വരുന്ന നടപടികളെ മാവോയിസ്റ്റുകളെന്ന പേരില്‍ വഴിതിരിച്ചു വിടാനും സ്വയ രക്ഷ നേടാനും സാധിക്കും എന്ന വസ്തുതയും കുതന്ത്രവും ഇതില്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നത് അറിയാതെ പോകരുത്.

ഇത്തരത്തിലുള്ള അപകടങ്ങള്‍ പുതിയ തലമുറകളും അവരെ വളര്‍ത്തി വലുതാക്കാന്‍ കഷ്ട്ടപ്പെടുന്ന മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുപോലെ മനസിലാക്കാന്‍ ശ്രമിക്കുന്നത്-
നല്ലൊരു നാളെ സ്വപ്നം കാണാന്‍ നമ്മള്‍ക്ക് സഹായമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button