KeralaLatest NewsNews

ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ജീവനൊടുക്കി : പെൺകുട്ടി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ : സംഭവം മലപ്പുറത്ത്

മലപ്പുറം : ആൾക്കൂട്ട ആക്രമണത്തിനിരയായി മനംനൊന്ത് യുവാവ് ജീവനൊടുക്കി. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. വിവരമറിഞ്ഞു പെണ്‍സുഹൃത്തും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതമാണെന്നാണ് റിപ്പോർട്ട്.

പെണ്‍കുട്ടിയുമായി ഷാഹിര്‍ പ്രണയത്തിലായിരുന്നെന്നു വാര്‍ത്തകളുണ്ടായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കള്‍ ഞായറാഴ്ച സംഘം ചേര്‍ന്ന് ഷാഹിറിനെ മര്‍ദ്ദിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.  പുതുപ്പറമ്പ് മൈതാനത്ത് ബിദിന പരിപാടികള്‍ കാണാന്‍ ഞായറാഴ്ച വൈകുന്നേരം ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയിരുന്നു. ഷാഹിറിന്‍റെ അനിയന്‍ ഷിബിലന്‍റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Also read : വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നു സംശയം : രണ്ടു പേർ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button