KeralaLatest NewsNews

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും നിരോധിത നോട്ടുകളും ആയി ഒരാള്‍ പിടിയില്‍. തോമസ് വര്‍ഗീസ് എന്നയാളാണ് സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. നിരോധിച്ച 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച 7 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളാണ് തോമസിന്റെ പക്കല്‍ നിന്നും കണ്ടെത്തിയത്.

ALSO READ: മലദ്വാരത്തിൽ സ്വർണ്ണ ഗുളിക; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

ഇതിനു പുറമെ 4,500 രൂപയുടെ നിരോധിത നോട്ടുകളും കണ്ടെത്തിയതായി സിഐഎസ്എഫ് അറിയിച്ചു. ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button