Latest NewsKeralaNews

അയയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ അണലി കടിച്ചു

കൊച്ചി: അയയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ അണലി കടിച്ചു. കദളിക്കാട് പാറയ്ക്കല്‍ വീട്ടീല്‍ ജസ്റ്റിസിന്റെ മകന്‍ ജിന്‍സനെയാണ് അണലി കടിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴിന് ആയിരുന്നു സംഭവം. കുളി കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ് ജിന്‍സന്റെ കൺപോളയിൽ കടിച്ചു തൂങ്ങുകയായിരുന്നു. മങ്ങിയ വെളിച്ചത്തില്‍ പാമ്പിനെ കണ്ട ജിന്‍സണ്‍ പിടിച്ച്‌ താഴെയിട്ടു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read also: പാമ്പ് കടിച്ചയുടന്‍ വെട്ടുകത്തിയെടുത്ത് വിരല്‍ മുറിച്ചുകളഞ്ഞ് ആശുപത്രിയിലെത്തിയ അറുപതുകാരന് തിരിച്ചടി

30 ഡോസ്‌ ആന്റിവെനമാണ് കുട്ടിക്ക് നൽകിയത്. കണ്‍പോളയില്‍ കടിയേറ്റതിനാല്‍ തലച്ചോറിലേക്ക്‌ വിഷം വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഉയര്‍ന്നതോതില്‍ ആന്റിവെനം നല്‍കിയത്‌. അപൂര്‍വമായിട്ടാണ്‌ ഇത്തരത്തില്‍ മരുന്നു നല്‍കേണ്ടിവന്നിട്ടുള്ളതെന്ന്‌ചികിത്സയ്‌ക്കു നേതൃത്വം നല്‍കിയ ഡോ. അജി ബാലകൃഷ്‌ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button