Latest NewsIndia

അയോധ്യയിൽ മസ്ജിദിന് എവിടെ ഭൂമി നൽകാമെന്നു വെളിപ്പെടുത്തി അയോദ്ധ്യ മേയർ

അയോധ്യയിൽ തന്നെ മസ്ജിദിന് സ്ഥലം നൽകാം എന്ന് അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ: പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു അയോദ്ധ്യ മേയർ റിഷികേശ് ഉപാധ്യായ.അതേസമയം രാമജന്മഭൂമിയിൽ ക്ഷേത്രം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം മസ്ജിദിന് സ്ഥലം നൽകുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല. അയോധ്യയിൽ തന്നെ മസ്ജിദിന് സ്ഥലം നൽകാം എന്ന് അദ്ദേഹം പറഞ്ഞു.

മഹാഭാരത കാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാൻ പുരാവസ്തുവകുപ്പ്, ചരിത്രാതീതകാലത്തെ മുഴുവന്‍ തെളിവുകളും പുറത്തെത്തിക്കാൻ ശ്രമം

സുപ്രീം കോടതി വിധിയും അയോധ്യയിൽ മസ്ജിദിന് സ്ഥലം നൽകണമെന്നാണ്. അത് എവിടെ നല്കണമെന്നത് സർക്കാർ തീരുമാനിക്കും എന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കേസില്‍ തർക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. മൂന്ന് മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കണം, ട്രസ്റ്റിന് കീഴിലാകണം ക്ഷേത്രം പണിയേണ്ടതെന്നും മുസ്ലിങ്ങൾക്ക് പകരം അഞ്ചേക്കർ ഭൂമി നൽകണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണമെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button