Latest NewsNewsSaudi ArabiaCrimeGulf

സൗദിയിൽ നൃത്തപരിപാടിക്കിടെ യുവാവ് വേദിയിൽ കയറി നർത്തകരെ ആക്രമിച്ചു : യുവതി ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു

റിയാദ് : നൃത്തപരിപാടിക്കിടെ യുവാവ് വേദിയിലേക്ക് പാഞ്ഞു കയറി നർത്തകരെ ആക്രമിച്ചു. വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്ന ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്‍ക്കും കുത്തേറ്റു. മലസിലെ കിങ് അബ്ദുല്ല പാര്‍‌ക്കിൽ തിങ്കളാഴ്ച രാത്രി എട്ട് മണിക്കായിരുന്നു സംഭവം.

റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി വേദിയിൽ നൃത്തപരിപാടി നടക്കുന്നതിനിടെ ഓടിക്കയറിയ യുവാവ് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. അറബ് യുവാവാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

അതേസമയം നൃത്തം നടക്കുന്നതിനിടയിലേക്ക് യുവാവ് ഓടിവരുന്നതും, കത്തിവീശി ആക്രമിക്കുന്നതും ബഹളത്തിനിടയിൽ നിലത്തേക്ക് അക്രമി തെറിച്ചുവീഴുന്നതുമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

Also read : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button