Latest NewsKeralaEntertainment

സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ ഇടപെടുന്നു

എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനുമാണ് നിര്‍ദ്ദേശം നല്‍കിയത്.

കൊച്ചി: നടിയും നാടക പ്രവര്‍ത്തകയുമായ സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വനിതാകമ്മീഷന്‍ നിര്‍ദ്ദേശിച്ചു.എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനുമാണ് നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച്‌ സജിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാവോവാദി ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.സൈബര്‍ കുറ്റകൃത്യമായതിനാല്‍ കമ്മീഷന് ഇടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സജിത മഠത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുസ്ഥലത്ത് താന്‍ ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും സജിത പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button