Latest NewsNews

VIDEO STORY: നമ്പർ വൺ കേരളത്തിന്റെ അവസ്ഥ കാണിച്ചു തരാൻ ഒടുവിൽ ഒരു വിദേശി വേണ്ടി വന്നു

കേരളം എല്ലാ കാര്യത്തിലും നമ്പര്‍ വണ്‍ ആണെന്നു പറയുമ്പോഴും കേരളം ചില കാര്യങ്ങളില്‍ പിന്നിലാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലഞ്ജിച്ച് തലതാഴ്‌ത്തേണ്ടി വരുന്ന അവസ്ഥ. കേരളത്തില്‍ ഒരുപാട് വിദേശ സഞ്ചാരികള്‍ വരുന്ന ഇടമാണ് കേരളത്തിന്റെ തലസ്ഥാന നഗരി. ആരോഗ്യത്തില്‍ നമ്പര്‍ വണ്‍ ആണെന്നു പറയുന്ന കേരള ജനതയ്ക്ക് ഒരു വിദേശി കാണിച്ചു തരുകയാണ് ഒരു വീഡിയോയിലൂടെ തിരുവനന്തപുരത്ത ബീച്ചിലെ മാലിന്യ കൂമ്പാരത്തെ.

ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുമ്പോഴും മാലിന്യകൂമ്പാരത്തിന്റ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. ഇവിടെ നടക്കാനിറങ്ങിയാല്‍ വേസ്‌ററുകള്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്നും എവിടെയാണ് ട്രാഷ് എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട് . കേരളം ഭംഗിയുള്ളതാണെന്നും വെള്ളം വൃത്തിയുള്ളതാണെന്നും കേരവൃക്ഷങ്ങളാലും എല്ലാം കൊണ്ടും കേരളം മനോഹരമാണെന്നും എന്നാല്‍ ഇങ്ങനെ കാണുന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദയവു ചെയ്ത് ഇങ്ങനെ ചെയ്യരുതെന്നും ദയവായി ട്രാഷില്‍ വേസ്റ്റുകള്‍ നിക്ഷേപക്കണമെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ വൃത്തിയായി സൂക്ഷിക്കൂ എന്നും അദ്ദേഹം വീഡിയോയിലൂടെ കേരള ജനതയ്ക്ക് പറഞ്ഞു തരുന്നു.

shortlink

Post Your Comments


Back to top button