KeralaLatest NewsNews

പരിസ്ഥിതിയെ പ്രണയിക്കുന്ന ഒരുകൂട്ടം യുവാക്കൾ ഒരുമിച്ചു; ശംഖുമുഖം ബീച്ച് വൃത്തിയാക്കാൻ അവർ ഇറങ്ങി; വിദേശി ചിത്രീകരിച്ച വീഡിയോ വൈറൽ

തിരുവനന്തപുരം: വർഷങ്ങളായി മലിനമായിക്കിടന്ന ശംഖുമുഖം ബീച്ച് വൃത്തിയാക്കാൻ പരിസ്ഥിതിയെ പ്രണയിക്കുന്ന ഒരുകൂട്ടം യുവാക്കൾ ഒരുമിച്ചു. മഴയെപ്പോലും അവഗണിച്ച് യുവാക്കൾ ശംഖുമുഖം ബീച്ചും, പരിസരവും വൃത്തിയാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് വിദേശിയായ നിക്കോള ടിമോഷ്ചുക് ആണ്. അദ്ദേഹം തന്നെയാണ് തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ALSO READ: ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം : കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം

പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ തുടങ്ങി ബീച്ചിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്ന എല്ലാ മാലിന്യങ്ങളും യുവാക്കൾ നീക്കം ചെയ്‌തു. ആൺകുട്ടികളും, പെൺകുട്ടികളും ക്ലീനിങ് സംഘത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button