Latest NewsNewsIndiaBusiness

പുതിയ വിമാന സർവീസുകളുമായി എയർ ഏഷ്യ

കൊച്ചി : പുതിയ വിമാന സർവീസുകൾ ആരംഭിച്ച് എയർ ഏഷ്യ. ഡൽഹി, കൊച്ചി, അഹമ്മദാബാദ് റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾക്ക് തുടക്കമിട്ടത്. കൂടാതെ ഈ റൂട്ടിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. ഡിസംബര്‍ 20ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡൽഹി- കൊച്ചി റൂട്ടിലെ എല്ലാ ഫ്ളൈറ്റുകള്‍ക്കും 3,915 രൂപയും, ഡൽഹി – അഹമ്മദാബാദ് റൂട്ടില്‍ 2,015 രൂപയുമാണ് ടിക്കറ്റ് നിരക്ക്.  ഡൽഹിയില്‍ നിന്നും രാവിലെ 4:55ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് രാവിലെ 8:00ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും രാവിലെ 8:50ന് പുറപ്പെട്ട് ദില്ലിയില്‍ ഉച്ചയ്ക്ക് 12:00ന് എത്തിചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റ് വർക്കിൽ പുതിയ രണ്ടു റൂട്ടുകള്‍ കൂടി ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ സര്‍വീസുകളിലൂടെ അതിഥികള്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ അറിയിച്ചു.

Also read : നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്

shortlink

Related Articles

Post Your Comments

Related Articles


Back to top button