Latest NewsNewsTechnology

ടിക്ക് ടോക്കിനെ നേരിടാൻ പുതിയ കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ടിക് ടോക് ഇനിയൊന്ന് വിയർക്കും, കടുത്ത വെല്ലുവിളി ഉയർത്തി പുതിയ കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി റീല്‍സ് എന്ന പേരില്‍ ഒരു വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചര്‍ ആണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത് ഈ ഫീച്ചറർ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ആയി 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്നു. ഇതിനായി എക്സ്പ്ലോര്‍ ടാബില്‍ ടോപ്പ് റീല്‍ വിഭാഗം ഉള്‍പ്പെടുത്തി.

സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ക്യമറ ഐക്കണ്‍ തുറന്നാല്‍ ബൂമറാങ്, സൂപ്പര്‍സൂം എന്നീ ക്യാമറ ഓപ്ഷനുകള്‍ക്കൊപ്പമാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് തിരഞ്ഞെടുത്താല്‍ പശ്ചാത്തല ശബ്ദത്തിനൊപ്പം വീഡിയോ റെക്കോഡ് ചെയ്യാനാവും. പാട്ടുകളുടെ വലിയൊരു കാറ്റലോഗും ഇന്‍സ്റ്റാഗ്രാം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരാളുടെ വീഡിയോയിലുള്ള ശബ്ദവും ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ടിക് ടോക്കിലേതുപോലുള്ള ചില ഫില്‍റ്ററുകളുടേയും ഇഫക്റ്റുകളും റീലിസിൽ ലഭ്യമല്ല. വൈകാതെ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുമെന്നാണ് സൂചന.

Also read : നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്

shortlink

Related Articles

Post Your Comments

Related Articles


Back to top button