USALatest News

കെഎച്ച്എന്‍എ ഹാന്‍ഡിങ് ഓവര്‍ സെറിമണി അരിസോണയിൽ

അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്‍വന്‍ഷന്‍ അരിസോണയിലെ ഫീനിക്‌സില്‍ വെച്ച് നടക്കും. ഷെറാട്ടന്‍ ഗ്രാന്റ് അറ്റ് ഹോഴ്‌സ് പാസ് എന്ന റിസോർട്ടിൽ വെച്ച് 2021 ജൂലൈ 2 മുതല്‍ 4 വരെയാണ് കൺവൻഷൻ നടക്കുക. ഇതിന്റെ ഹാന്‍ഡിങ് ഓവര്‍ സെറിമണി നവംബര്‍ 23-ന് ക്രൗണ്‍ പ്ലാസാ ഫീനിക്‌സ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ച് നടക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി അറിയിച്ചു.

ഹാന്‍ഡിങ് ഓവര്‍ പരിപാടിക്കുശേഷം കെ.എച്ച്.എന്‍.എ ബൈനിയല്‍ കണ്‍വന്‍ഷനെ അരിസോണയില്‍ വരവേറ്റുകൊണ്ട് സ്വാഗത പ്രസംഗവും അതിമനോഹരമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മുന്‍ ഭാരവാഹികളും അഭ്യുദയകാംക്ഷികളും ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തും. ഹാന്‍ഡിങ് ഓവര്‍ സെറിമണി വന്‍ വിജയമാക്കിതീര്‍ക്കാന്‍ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി ഡോ. സതീഷ് അമ്പാടി അറിയിച്ചു.

shortlink

Post Your Comments


Back to top button