Latest NewsNewsKuwaitGulf

ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും : തൊഴില്‍ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയില്‍ ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും. തൊഴില്‍ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം.് കുവൈറ്റ് പാര്‍ലിമെന്റിലാണ് കരടുനിര്‍ദേശം. തൊഴിലാളിക്കെതിരെ സമര്‍പ്പിക്കപ്പെടുന്ന പരാതികളില്‍ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കില്‍ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. മുഹമ്മദ് അല്‍ ദലാല്‍, അഹ്മദ് അല്‍ ഫാദില്‍, സഫ അല്‍ ഹാഷിം, ഖാലിദ് അല്‍ ശത്തി, സലാഹ് അല്‍ ഖുര്‍ഷിദ് എന്നീ എം.പിമാര്‍ ചേര്‍ന്നാണ് കരട് നിര്‍ദേശം സമര്‍പ്പിച്ചത്. സ്വകാര്യ മേഖല തൊഴിലാളികള്‍ കാരണം കൂടാതെയും അറിയിക്കാതെയും തുടര്‍ച്ചയായി ഏഴു ദിസമോ വര്‍ഷത്തില്‍ 20ല്‍ അധികം ദിവസമോ ജോലിക്ക് വരാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഘട്ടങ്ങളില്‍ സ്ഥാപനത്തിന്റെ ഫയലില്‍നിന്ന് തൊഴിലാളിയുടെ പേരു നീക്കം ചെയ്യാന്‍ തൊഴിലുടമക്ക് അവകാശം നല്‍കണമെന്നും നിര്‍ദേശമുണ്ട് അവധിക്ക് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ ആറു മാസം വരെ നാട്ടില്‍ താമസിക്കുന്നു.

read also :മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ഗാര്‍ഹിക വിസയില്‍ കൊണ്ടുവന്ന് വന്‍ തുകയ്ക്ക് വില്‍ക്കുന്ന സംഘങ്ങള്‍ സജീവം : നടപടി ശക്തമാക്കി കുവൈറ്റ്

തൊഴിലാളികളുടെ സാന്നിധ്യമില്ലാത്തതിനാല്‍ ഇതിനെതിരെ പരാതി നല്‍കാന്‍ തൊഴിലുടമക്ക് സാധിക്കാത്ത അവസ്ഥയുണ്ട് . തൊഴിലാളികളുടെ അവകാശം പോലെ ഉടമകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. മാന്‍പവര്‍ അതോറിറ്റിയില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതികള്‍ക്ക് തെളിവുകളുടെ പിന്‍ബലം ഉണ്ടെങ്കില്‍ തൊഴിലാളിയുടെ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും കരട് നിര്‍ദേശത്തിലൂടെ എംപിമാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button