Jobs & Vacancies

മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ് നിയമനം

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ പ്രദേശത്തെ താമസക്കാരായ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പഞ്ചായത്ത് ഭവന്‍ കോട്ടയം-686002 എന്ന വിലാസത്തില്‍ നവംബര്‍ 21 നകം നല്‍കണം. ഫോണ്‍:0481-2302049

shortlink

Related Articles

Post Your Comments

Related Articles


Back to top button