KeralaLatest News

ശിശുദിനം ജവാഹർലാൽ നെഹ്‌റു അന്തരിച്ച ദിവസമാണ് അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി

കട്ടപ്പന ∙ ശിശുദിനം ജവാഹർലാൽ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി.. ഇതോടെ ട്രോളുമായി സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഇറങ്ങി. ജവഹർലാൽ നെഹ്രുവിന്റെ ജന്മ വാർഷികമായ ഇന്ന് ശിശു ദിനം ആണെന്നത് മാറ്റി അന്തരിച്ച ദിവസമാണെന്നായിരുന്നു എംഎം മണി പറഞ്ഞത്. ശിശുദിനത്തിൽ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമർശിച്ചായിരുന്നു പ്രസംഗം.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണ് ഇന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ, അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കുവഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി. ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി.’

‘ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നത്’- മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button