Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശൻ അറസ്റ്റിൽ

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശൻ പിടിയിൽ. ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തിൽ മൂന്ന് വയസായ ചെറുമകളെ പീഡിപ്പിച്ച ​ഗംഗാ പ്രസാദ് എന്നയാളാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു. ഈ തക്കം നോക്കിയാണ് ഗം​ഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ അമ്മ മകൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു. അതേസമയം സംഭവത്തിൽ തുടന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Also read : റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷക്ക് കുരുമുളക് സ്പ്രേ

shortlink

Related Articles

Post Your Comments

Related Articles


Back to top button