Latest NewsKeralaNews

ശബരിമല സുപ്രീംകോടതി വിധി : മതവും നിയമവും കൂട്ടികുഴയ്ക്കരുത്…വിധിയില്‍ പ്രതികരണവുമായി ശബരിമല തന്ത്രി കണ്ഠര് രാജീവര്

പത്തനംതിട്ട : ശബരിമല സുപ്രീംകോടതി വിധി മതവും നിയമവും കൂട്ടികുഴയ്ക്കരുത്…വിധിയില്‍ പ്രതികരണവുമായി ശബരിമല തന്ത്രി കണ്ഠര് രാജീവര്.ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനഃപരിശോധനഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവര്. സുപ്രിംകോടതി വിധി മാനിക്കുന്നു. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി ശുഭോദര്‍ക്കമാണ്. വിശാല ബെഞ്ചിലേക്ക് വിട്ടത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

Read Also :ശബരിമല : പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ

എന്തായാലും സുപ്രിംകോടതി വിധി വിശ്വാസികള്‍ക്ക് കരുത്ത് പകരുമെന്ന് വിശ്വസിക്കുന്നു. ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് കോടതി ഉത്തരവ്. ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് വിധിയില്‍ പറയുന്നത് നല്ല കാര്യമാണ്. മതവും നിയമവും കൂട്ടിക്കുഴയ്ക്കാതിരുന്നാല്‍ മതി. വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും കണ്ഠര് രാജീവര് പറഞ്ഞു.

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. മുന്‍ വിധിക്കെതിരെ സമര്‍പ്പിച്ച 56 റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്നുപേര്‍ വിശാല ബെഞ്ചിലേക്ക് വിടാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോള്‍, രണ്ടു ജഡ്ജിമാര്‍ പ്രത്യേക വിധിയിലൂടെ വിയോജിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button