KeralaLatest NewsNews

ജോളിമാരുടെ തന്ത്രങ്ങളില്‍ വീഴരുത്; സര്‍ക്കാരിന് നിർദേശവുമായി ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: ശബരിമല പുനപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചില ചാലനുകളിലെ ജോളിമാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുതെന്നും പഴയവിധി പുന പരിശോധിക്കുമ്പോൾ അതിന്റെ അർത്ഥം സെപ്റ്റംബർ 28 2018 ന്റെ വിധി ഇനി നിർണയിക്കുന്നത് 7 അംഗ ബഞ്ച് ആണെന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റീവ്യൂ സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ലെന്നും അതു തന്നെയാണ് ഇവിടെയും സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Read also: വർധിച്ചു വരുന്ന മതഭീകരതക്കെതിരായി കത്തോലിക്കാ സഭയുടെ സെമിനാര്‍; മുഖ്യ പ്രഭാഷകന്‍ മുൻ ഡിജിപി സെന്‍കുമാര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ചില ചാലനുകളിലെ ജോളി മാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുത്. പഴയവിധി പുന പരിശോധിക്കുമ്പോൾ അതിന്റെ അർത്ഥം സെപ്റ്റംബർ 28 2018 ന്റെ വിധി ഇനി നിർണയിക്കുക 7 അംഗ ബഞ്ച്.

തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റീവ്യൂ സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ല.

അതു തന്നെയാണ് ഇവിടെയും സ്ഥിതി.!

shortlink

Related Articles

Post Your Comments

Related Articles


Back to top button