KeralaLatest News

വെട്ടിത്തറ വലിയ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം

മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് ഇരുപതോളം ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്.

കൊച്ചി: രൂക്ഷമായ പള്ളിത്തര്‍ക്കം നില നില്‍ക്കുന്ന എറണാകുളം വെട്ടിത്തറയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. വെട്ടിത്തറ മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവേശിക്കാന്‍ ഇന്ന് രാവിലെ എത്തിയപ്പോഴായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞത്. തുടര്‍ന്ന് പോലീസുമായി ചര്‍ച്ച നടത്തി ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി. മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് ഇരുപതോളം ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്.

പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതായതോടെ തങ്ങളെ തടഞ്ഞവര്‍ക്കെതിരേ കേസെടുക്കാമെന്ന് പോലീസിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ എട്ടരയോടെ മടങ്ങുകയായിരുന്നു.പള്ളിയുടെ ഗേറ്റ് പൂട്ടിയ സ്ത്രീകള്‍ അടക്കമുള്ള യാക്കോബായ വിഭാഗം വിശ്വാസികളാണ് പ്രതിരോധം തീര്‍ത്തത്. ഇവര്‍ പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിക്കുന്നുണ്ട്. മൂവാറ്റുപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഓര്‍ത്തഡോക്സ് വിഭാഗം എത്തുന്നത് നേരത്തേ തിരിച്ചറിഞ്ഞ് കൊടികളും മറ്റുമായി അനേകം വിശ്വാസികളാണ് പള്ളിയുടെ മതിലിനുള്ളില്‍ തമ്പടിച്ചിരുന്നത്. പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പുറത്ത് കാത്തു നില്‍ക്കുകയാണ്. വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് സന്നാഹവും രാവിലെ തന്നെ പള്ളിക്ക് മുന്നില്‍ എത്തിയിരുന്നു.അതേസമയം സംഘര്‍ഷത്തിലൂടെ പള്ളിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എടുത്തത്.

shortlink

Related Articles

Post Your Comments


Back to top button