Latest NewsLife Style

പ്രവാസിലോകത്ത് നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുന്ന പ്രമേഹ രോഗം വര്‍ധിക്കുന്നു

പ്രവാസിലോകത്ത് നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുന്ന പ്രമേഹ രോഗം വര്‍ധിക്കുന്നു.തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജീവിതശൈലിയില്‍ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്താല്‍ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ വിലയിരുത്തല്‍. ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും രോഗിയായി ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ജോലിത്തിരക്കുകള്‍ക്കിടയില്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരും വ്യായാമത്തിന് സമയം കണ്ടെത്താന്‍ കഴിയാത്തവരും പ്രവാസ ലോകത്ത് കൂടുതലാണ്. ജീവിതശൈലി തന്നെയാണ് പ്രധാന വില്ലന്‍. രോഗം വരാനുള്ള സാധ്യതകള്‍ വകവെക്കാതെയുള്ള ജീവിതക്രമമാണ് പലരെയും പ്രമേഹത്തിന് അടിമകളാക്കുന്നത്. രോഗ ലക്ഷണങ്ങള്‍ അവഗണിക്കുന്നതും ദോഷം ചെയ്യും. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും പ്രമേഹബാധയുള്ളവര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം.

പ്രമേഹം അപകടകാരിയാണ്. പക്ഷെ മനസ് വെച്ചാല്‍ അതിനെ വരുതിയിലാക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടൂന്നു. പ്രമേഹ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യ ത്തില്‍ ജീവിതശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ എന്നാണ് മെഡിക്കല്‍ വിഗഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button