KeralaLatest NewsNews

കാ​ലി​ല്‍ കെ​ട്ടി വെ​ച്ച്‌ സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വർണം പിടികൂടി. വിപണിയില്‍ 82 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ കാലില്‍ ഒട്ടിച്ചാണ് എറണാകുളം സ്വദേശിയായ യാത്രക്കാരൻ സ്വർണം കടത്താൻ ശ്രമിച്ചത്. ഏകദേശം ഒന്നരക്കിലോ സ്വർണമാണ് ഇയാൾ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ക​സ്റ്റം​സി​ന് വി​വ​രം കൈ​മാ​റു​ക​യി​യി​രു​ന്നു.

Read also: എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി

ദുബായില്‍ നിന്നും കൊച്ചി വരെ അന്താരാഷ്ട്ര സര്‍വീസ് നടത്തി തിരിച്ചു ചെന്നൈക്ക് പോവുകയായിരുന്നു വിമാനത്തിന്റെ സീറ്റിന് പിന്നിലെ മാഗസിന്‍ പോക്കറ്റില്‍ നിന്നാണ് ബാക്കി ഒരു കിലോ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ ബിസ്‌കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button