Latest NewsIndia

സൈനികരെ അപമാനിച്ച സംഭവം, ഷെഹ് ല റഷീദിനെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി

10 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കിയ ,ഷെഹ്ല റഷീദിനെ അറസ്റ്റ് ചെയ്യാമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

ന്യൂഡൽഹി: സൈനികരെ അപമാനിച്ചുവെന്ന കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി.ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷെഹ്ല റാഷിദ് പോലീസിനെതിരെയും സൈന്യത്തിന് എതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. 10 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കിയ ,ഷെഹ്ല റഷീദിനെ അറസ്റ്റ് ചെയ്യാമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

ട്വിറ്ററിലാണ് ഷെഹ്ല ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും എതിരെ വ്യാജ പ്രചാരണം നടത്തുന്നതിന് ഷെഹ്ലയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയിൽ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. ഷെഹ്ലയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക ക്യാംപെയ്ൻ നടന്നിരുന്നു.

‘ജമ്മു കശ്മീര്‍ പോലീസിന് ക്രമസമാധാന പാലനത്തില്‍ ഒന്നും ചെയ്യാനില്ല എന്നാണ് ജനം പറയുന്നത്. അവര്‍ അധികാരമില്ലാത്തവരായി മാറിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കയ്യിലാണ്. സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ ഓഫീസറെ സ്ഥലം മാറ്റിയിരിക്കുന്നു. പോലീസുകാരുടെ കയ്യില്‍ ലാത്തി മാത്രമാണ്. അവരുടെ കയ്യില്‍ തോക്കുകള്‍ കാണാനേ ഇല്ല” എന്നായിരുന്നു ഷെഹ്ലയുടെ ഒരു ട്വീറ്റ്.

മറ്റൊരു ട്വീറ്റ് ഇങ്ങനെ: ” കശ്മീരില്‍ നിന്നും വരുന്ന ചില ആളുകള്‍ തരുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. 1) ശ്രീനഗറിന് അകത്തും പുറത്തെ ജില്ലകളിലേക്കുമുളള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിച്ചിരിക്കുന്നു. പ്രാദേശിക മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. 2) ഗ്യസ് ഏജന്‍സികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാചക വാതകത്തിന് ക്ഷാമം നേരിടുന്നുണ്ട് ”.സായുധ സേന രാത്രി വീടുകളില്‍ അതിക്രമിച്ച് കയറുന്നതായും ഷെഹ്ല റാഷിദ് ട്വീറ്റില്‍ ആരോപിക്കുന്നു.

‘രാത്രി വീടുകളില്‍ കയറി സൈന്യം ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു. വീടുകള്‍ കൊളളയടിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ ബോധപൂര്‍വ്വം തറയിലിട്ട് നശിപ്പിക്കുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു’ എന്നാണ് ഷെഹ്ലയുടെ മറ്റൊരു ട്വീറ്റ്.ഷോപ്പിയാനില്‍ നാല് യുവാക്കളെ സൈന്യം ക്യാംപിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയെന്ന പേരിൽ ഭേദ്യം ചെയ്തതായും ഷെഹ്ല ആരോപിക്കുന്നു.

”ആ യുവാക്കളുടെ സമീപത്തായി മൈക്ക് വെച്ചിരുന്നു. ആ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേള്‍പ്പിക്കുന്നതിനും ഭയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അത്. അത് മൂലം ആ പ്രദേശം മുഴുവന്‍ ഭീതിയിലാണ്” എന്നും ഷെഹ്ല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button