Latest NewsIndia

ഏറ്റവും കൂടുതൽ രാഷ്‌ട്രപതിഭരണങ്ങൾ ആരുടെ കാലത്ത്? നെഹ്രുവിന്റേയോ ഇന്ദിരയുടെയോ അതോ മോദിയുടെയോ? ഉത്തരം ഇങ്ങനെ

ഈ കാലയളവിനുള്ളിൽ 50 തവണ സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി.

2014 -ൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയ ശേഷം, കഴിഞ്ഞ ഏതാണ്ട് ആറുവർഷക്കാലയളവിൽ, ഇത് മൂന്നാം തവണയാണ് ഒരു സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണമേർപ്പെടുത്തുന്നത്. ഡൽഹിയും ജമ്മുകശ്മീരുമാണ് ഇതിനുമുമ്പ് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തപ്പെട്ട സംസ്ഥാനങ്ങൾ. എന്നാൽ, പ്രധാനമന്ത്രി പദത്തിലിരിക്കെ ഏറ്റവും അധികം തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതിനുള്ള സർവകാല റെക്കോർഡിന്റെ അടുത്തൊന്നും എത്താൻ നരേന്ദ്ര മോദിക്ക് ആയിട്ടില്ല.

അത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലാണ്.രണ്ടു തവണയായി ആകെ പതിനാറുവർഷത്തോളമാണ് ഇന്ദിര ഇന്ത്യ ഭരിച്ചിട്ടുള്ളത്. ആദ്യമായി ഇന്ദിര പ്രധാനമന്ത്രിയാകുന്നത് 1966 -ലാണ്. 11 വർഷവും 59 ദിവസവും അവർ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു. 1980 -ലാണ് രണ്ടാമൂഴം ഇന്ദിരയെത്തേടിയെത്തുന്നത്. അത്തവണ 1984 -ൽ കൊല്ലപ്പെടും വരെ, 4 വർഷവും 291 ദിവസവും പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നു. ഈ കാലയളവിനുള്ളിൽ 50 തവണ സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി.

ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല.രണത്തിലിരുന്ന 2 വർഷം 126 ദിവസത്തിനിടെ മൊറാർജി ദേശായിയുടെ കാലയളവിലും 16 തവണ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. പത്തുവർഷം ഭരിച്ച മന്മോഹൻ സിംഗിന്റെ കാലത്ത് 12 തവണ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം വന്നു..11 തവണ ഏർപ്പെടുത്തപ്പെട്ട നരസിംഹറാവുവിന്റെ അഞ്ചുവർഷമാണ് തൊട്ടുപിന്നിൽ.

ജവഹർലാൽ നെഹ്‌റു -8, രാജീവ് ഗാന്ധി -6, വാജ്‌പേയി, ചന്ദ്രശേഖർ – 5, ചരൺ സിങ്ങ് – 4, വിപി സിങ്ങ് -2 എന്നിവരാണ് ഈ പട്ടികയിൽ പിന്നീട് വരുന്നവർ. ലാൽ ബഹാദൂർ ശാസ്ത്രിയുടെയും എച്ച് ഡി ദേവെഗൗഡയുടെയും കാലത്തും ഓരോ പ്രാവശ്യം രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരുന്നു. എഴുതവണയായി നാലുവർഷത്തോളം കേരളത്തിൽ പ്രസിഡണ്ട് ഭരണം നിലനിന്നിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close