Latest NewsKeralaNews

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി; അറസ്റ്റ് രേഖപ്പെടുത്തി

തൃശ്ശൂര്‍: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയില്‍. കണിയാര്‍കോട് കൈക്കൂലി വാങ്ങുന്നതിനിടെ ആണ് വില്ലേജ് ഓഫീസര്‍ പിടിയിലായത്. പാമ്പടി വില്ലേജ് ഓഫീസര്‍ വിപിന്‍ കുമാര്‍ ആണ് പിടിയിലായത്. ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി ഒരു കര്‍ഷകനില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വീട്ടുവളപ്പിലെ തേക്ക് മുറിക്കാന്‍ ഒന്നരമാസം മുന്‍പാണ് കൈവശാവകാശ സര്‍ട്ടിഫിക്കേറ്റിനായി നിര്‍ദ്ധന കുടുംബത്തിലെ കര്‍ഷകന്‍ പാമ്പാടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. കൈവശാവകാശ രേഖയ്ക്കായി നിരവധി തവണ കര്‍ഷകന്‍ വിപിനുമായി ബന്ധപ്പെട്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ച. അവസാനം സര്‍ട്ടിഫിക്കേറ്റ് ലഭിക്കണമെങ്കില്‍ 1500 രൂപ കൈക്കൂലി ആയി നല്‍കണമെന്ന് കര്‍ഷകനോട് വിപിന്‍ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കര്‍ഷകന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്.

ALSO READ: കെല്‍ട്രോണിലേക്ക് അപേക്ഷ ക്ഷണിച്ചു

വിജിലന്‍സ് നല്‍കിയ പണം വില്ലേജ് ഓഫീസില്‍ എത്തി കര്‍ഷകന്‍ വിപിന് കൈമാറി. ഉടന്‍ തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഓഫീസിലെ കടലാസ് ഗ്ലാസിനുള്ളിലാണ് ഇയാള്‍ പണം സൂക്ഷിച്ചിരുന്നത്. ഇയാളുടെ കാറില്‍ നിന്ന് മാരകായുധങ്ങളും വിജിലന്‍സ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button