Latest NewsNewsIndia

ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി : സുപ്രധാന തീരുമാനവുമായി നിർമ്മല സീതാരാമൻ

ന്യൂ ഡൽഹി : ബാങ്കിലെ നിലവിലെ നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്തുമെന്ന് അറിയിച്ചു കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, ഒരു ലക്ഷം രൂപയാണ് നിലവിലെ ഇൻഷുറൻസ് പരിധി. ഇത് ഉയർത്താനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അറിയിക്കുമെന്നും അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇൻഷുറൻസ് പരിധി എത്രയാക്കി ഉയർത്തുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ബാങ്ക് നിക്ഷേപങ്ങൾക്ക് ഉണ്ടാകാനിടയുള്ള നഷ്ടങ്ങളിൽ നിന്നുള്ള പരിരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1993 വരെ 30000 രൂപയായിരുന്ന പരിധിയാണ് പിന്നീട് ഒരു ലക്ഷമായി വർധിപ്പിച്ചത്.

ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സെപ്തംബറിൽ പഞ്ചാബ് – മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ കാര്യത്തിൽ കൊണ്ടുവന്ന നിയന്ത്രണമാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. നിലവിൽ റിസർവ് ബാങ്കിനറെ അനുമതിയില്ലാതെ പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിന് വായ്പ നൽകാനും, നൽകിയ വായ്പ പുതുക്കുവാനും നിക്ഷേപങ്ങൾ നടത്തുവാനും സാധിക്കില്ല. ഇതാണ് വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള സഹകരണ ബാങ്കുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

Also read : കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ: ഉദ്ഘാടനം തിങ്കളാഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button