KeralaLatest NewsNews

ശബരിമലയില്‍ സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും ഉണ്ടായിട്ടുള്ള നിലപാട് മാറ്റത്തെ സ്വാഗതം ചെയ്തും വിഷയത്തില്‍ ആത്മാർത്ഥത തെളിയിക്കാനുള്ള ഉപാധികള്‍ മുന്നോട്ട് വച്ചും ബി.ജെ.പി

തിരുവനന്തപുരം• ശബരിമല യുവതി പ്രവേശന വിഷയത്തിൽ സി.പി.എമ്മിനും സി.പി.എം നയിക്കുന്ന സംസ്ഥാന സർക്കാരിനും ഉണ്ടായിട്ടുള്ള നിലപാട് മാറ്റത്തെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് .കുമാർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് മാറ്റം ആത്മാർത്ഥം ആണെന്ന് തെളിയിക്കാൻ പാർട്ടി നേതൃത്വത്തിനും സർക്കാരിനും ബാധ്യതയുണ്ട്. യുവതിപ്രവേശനം അനുവദിക്കാൻ പോലീസിനെ ഉപയോഗിച്ച് കഴിഞ്ഞ തീർത്ഥാടനകാലത്ത് സർക്കാർ നടത്തിയ കുത്സിത ശ്രമങ്ങൾ തടയാൻ അയ്യപ്പഭക്തരുടെ നാമജപയജ്ഞം നിരന്തരമായി സന്നിധാനത്ത് നടന്നിരുന്നു. തികച്ചും സമാധാനപരമായി നാമജപത്തിൽ പങ്കെടുത്ത അമ്മമാരുൾപ്പെടെ ആയിരക്കണക്കിന് ഭക്ത ജനങ്ങളുടെ മേൽ എടുത്തിട്ടുള്ള കള്ളക്കേസുകൾ ഉടനടി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

യുവതി പ്രവേശന വിഷയത്തിൽ വിശാല ബഞ്ചിന് മുൻപാകെ സർക്കാരിൻറെ പുതിയ നിലപാടിന് അനുസൃതമായി ശബരിമലയിലെ ആചാരങ്ങളുടെ സവിശേഷതകളിൽ ഊന്നിയ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും എം.എസ് കുമാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും ആത്മാർത്ഥത തെളിയിക്കാനുള്ള ഉപാധികളാണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button