KeralaLatest NewsNews

കേരള സർവകലാശാല: മോഡറേഷൻ തിരുത്തലിലൂടെ തോറ്റ നൂറുകണക്കിനു വിദ്യാർഥികള്‍ ജയിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം: കേരള സർവകലാശാലയിൽ മോഡറേഷൻ തിരുത്തലിലൂടെ തോറ്റ നൂറുകണക്കിനു വിദ്യാർഥികള്‍ ജയിച്ച ക്രമക്കേട് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കംപ്യൂട്ടർ സംവിധാനത്തില്‍ കടന്നുകയറിയാണ് മോഡറേഷൻ തിരുത്തിയത്. പരീക്ഷയിൽ തോറ്റ നൂറുകണക്കിനു വിദ്യാർഥികള്‍ പരീക്ഷയിൽ ജയിക്കുകയും ചെയ്തു. വിഷയത്തിൽ വൈസ് ചാൻസലര്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 2016 ജൂൺ മുതൽ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്. കഴിഞ്ഞ വർഷം മേയിൽ നടന്ന ബിഎ, ബികോം, ബിബിഎ, ബിസിഎ പരീക്ഷകളിലാണു ക്രമക്കേടു കണ്ടെത്തിയത്. മറ്റു പരീക്ഷകളിലും തിരിമറി നടന്നിരിക്കാനുള്ള സാധ്യതകളുമുണ്ട്. എൽഎൽബി, ബിടെക് ഉത്തര കടലാസുകളുടെ റീവാലുവേഷനിലും സമാന രീതിയിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി ഡെപ്യൂട്ടി റജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റി.

ALSO READ: കേരള സര്‍വകലാശാലയില്‍ വൻ മാർക്ക് തട്ടിപ്പ്; തോറ്റവരെ കൂട്ടമായി ജയിപ്പിച്ചു

16 പരീക്ഷകളിലായി 76 മാർക്ക് മോഡറേഷൻ നൽകാനായിരുന്നു ബോർഡിന്റെ ശുപാർശ. അതിന്റെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിച്ചു. അതിനുശേഷമാണ് തോറ്റ വിദ്യാർഥികളെ വിജയിപ്പിക്കുന്നതിന് 132 മാർക്ക് മോഡറേഷൻ നൽകിയത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ട പാസ്‌വേർഡ് ഉപയോഗിച്ച് പരീക്ഷാ വിഭാഗത്തിലെ ചില ജീവനക്കാരാണ് കൃത്രിമം കാണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button