KeralaLatest NewsNews

ശബരിമല: കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്‌തിട്ടുണ്ട്‌; ഡിജിപി പറഞ്ഞത്

ആചാര ലംഘനത്തിന് ആഹ്വാനവുമായി ആക്ടിവിസ്റ്റുകളുടെ ഫേസ്ബുക് കൂട്ടായ്മ രംഗത്തെത്തിയിരുന്നു. നവോത്ഥാന കേരളം സ്ത്രീ പക്ഷ കൂട്ടായ്മയാണ് യുവതികളെ ശബരിമയില്‍ കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നത്

തിരുവനന്തപുരം: ശബരിമലയില്‍ ദർശനത്തിന് കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ഭക്തര്‍ക്ക് സമാധാനമായി ദര്‍ശനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതെസമയം, ആചാര ലംഘനത്തിന് ആഹ്വാനവുമായി ആക്ടിവിസ്റ്റുകളുടെ ഫേസ്ബുക് കൂട്ടായ്മ രംഗത്തെത്തിയിരുന്നു. നവോത്ഥാന കേരളം സ്ത്രീ പക്ഷ കൂട്ടായ്മയാണ് യുവതികളെ ശബരിമയില്‍ കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നത്. ഈ മണ്ഡലകാലത്ത് 50 യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുമെന്നാണ് കൂട്ടായ്മ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ALSO READ: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ കണ്ടെത്താൻ പുതിയ സംവിധാനം

മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട നാളെ തുറക്കും. പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button